Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AsiaCup

വ​​നി​​ത ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി20: പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ​യം

ദുബായ്: പാ​​ക്കി​​സ്ഥാ​​ന് നാ​​ണം​​കെ​​ട്ട തോ​​ൽ​​വി സ​​മ്മാ​​നി​​ച്ച് ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘം.

വ​​നി​​ത ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ പാ​​ക്കി​​സ്ഥാ​​നെ വെ​​റും 55 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​ക്കി​​യ ഇ​​ന്ത്യ 8.4 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യം ക​​ണ്ടു.

68 പ​​ന്തു​​ക​​ൾ ബാ​​ക്കി​​നി​​ൽ​​ക്കേ ഏ​​ഴ് വി​​ക്ക​​റ്റി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യം. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​മാ​​ണ് ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ- 18.1 ഓ​​വ​​റി​​ൽ 55. ഇ​​ന്ത്യ- 8.4 ഓ​​വ​​റി​​ൽ 57/3.

അ​​തേ​​സ​​മ​​യം ട്വ​​ന്‍റി20 ച​​രി​​ത്ര​​ത്തി​​ലെ ത​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും ചെ​​റി​​യ സ്കോ​​റി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ക്കു​​മു​​ന്നി​​ൽ വീ​​ണ​​ത്.

ശ്രീ​​ച​​ര​​ണി​​യും പ്രേ​​മ റാ​​വ​​ത്തും മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി​​യ​​പ്പോ​​ൾ ദീ​​പ്തി ശ​​ർ​​മ ര​​ണ്ട് വി​​ക്ക​​റ്റ് നേ​​ടി. പാ​​ക്കി​​സ്ഥാ​​ൻ ബാ​​റ്റ​​ർ​​മാ​​രി​​ൽ ഓ​​പ്പ​​ണ​​ർ​​മാ​​ർ മാ​​ത്ര​​മാ​​ണ് ര​​ണ്ട​​ക്കം ക​​ട​​ന്ന​​ത്.

 

Latest News

Corehub Up